ബിഷപ്പ് ഫ്രാങ്കോ
ബിഷപ്പ് ഫ്രാങ്കോ

ഫ്രാങ്കോയ്ക്ക് സമന്‍സ്; ബിഷപ്പും അനുയായികളും അധിക്ഷേപിക്കുന്നെന്ന് കന്യാസ്ത്രീ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ്. നവംബര്‍ 11ന് കോട്ടയം ജില്ലാ കോടതിയില്‍ ബിഷപ്പ് നേരിട്ട് ഹാജരാകണം. കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി.

ബിഷപ്പിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിച്ചു. ബിഷപ്പും അനുയായികളും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പൊതുസമൂഹത്തില്‍ പരാതിക്കാരെ തിരിച്ചറിയത്തക്കവിധം അവഹേളിക്കുകയാണെന്നും യുട്യൂബ് ചാനലുകള്‍ വഴി ആക്ഷേപിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്നും കന്യാസ്ത്രീ പറയുന്നു.

ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു.
ബിഷപ്പ് ഫ്രാങ്കോ
ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം; പ്രാഥമിക പരിശോധന തുടങ്ങി

ബലാത്സംഗക്കേസിന്റെ പിന്നാലെ എട്ട് അനുബന്ധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമര്‍ശനമുണ്ട്. ഫാ. ജയിംസ് എര്‍ത്തയിലിന്റെ കേസിലേതുള്‍പ്പെടെയുള്ള കേസുകളില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. 2018 ജൂണിലാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിനെ സമീപിച്ചത്. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരമായിരുന്നു പരാതി. 2014 മുതല്‍ 2016 വരെയുള്ള കാലത്ത് കോട്ടയം കുറവിലങ്ങാട് മഠം സന്ദര്‍ശിക്കവെ ജലന്ധര്‍ ബിഷപ്പ് തന്നെ 13 തവണ ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു.

ബിഷപ്പ് ഫ്രാങ്കോ
മരട്: അന്വേഷണം രാഷ്ട്രീയക്കാരിലേക്കും; മുന്‍പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും

Related Stories

No stories found.
logo
The Cue
www.thecue.in