‘ബില്‍ഗേറ്റ്‌സ് ഒക്കെ കയ്യയച്ച് സഹായിക്കുമ്പോള്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍ ബാല്‍ക്കണിയില്‍ കൈമുട്ടുകയാണ്’; ട്വിറ്ററില്‍ പരിഹാസം 

‘ബില്‍ഗേറ്റ്‌സ് ഒക്കെ കയ്യയച്ച് സഹായിക്കുമ്പോള്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍ ബാല്‍ക്കണിയില്‍ കൈമുട്ടുകയാണ്’; ട്വിറ്ററില്‍ പരിഹാസം 

Published on

ബില്‍ ഗേറ്റ്‌സ്, ജാക്ക് മ തുടങ്ങിയവര്‍ കൊവിഡ് 19 ചികിത്സയ്ക്കും മരുന്ന് ഗവേഷണത്തിനുമായി ഭീമമായ തുകകള്‍ സംഭാവന ചെയ്യുമ്പോള്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍ ബാല്‍ക്കണിയില്‍ നിന്ന് കൈമുട്ടുകയാണെന്ന് ട്വിറ്ററില്‍ പരിഹാസം. ലോക സമ്പന്നരില്‍ രണ്ടാമനായ മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ് 100 മില്യണ്‍ ഡോളറാണ് തന്റെ ഫൗണ്ടേഷന്‍ മുഖേന കൊവിഡ് 19 ന് എതിരായ മരുന്ന് ഗവേഷണത്തിനും ചികിത്സയ്ക്കുമായി സംഭാവന ചെയ്തത്. ചൈനയിലെ രണ്ടാമത്തെ സമ്പന്നനായ ജാക്ക് മ 14 മില്യണ്‍ ഡോളറാണ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാന്‍ സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

‘ബില്‍ഗേറ്റ്‌സ് ഒക്കെ കയ്യയച്ച് സഹായിക്കുമ്പോള്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍ ബാല്‍ക്കണിയില്‍ കൈമുട്ടുകയാണ്’; ട്വിറ്ററില്‍ പരിഹാസം 
രാജ്യത്ത് കൊവിഡ് 19 ബാധയില്‍ മരണം അഞ്ചായി ; മരണപ്പെട്ടത് മുംബൈ സ്വദേശി 

കൂടാതെ അഞ്ച് ലക്ഷം ടെസ്റ്റിങ് കിറ്റുകളും പത്ത് ലക്ഷം മാസ്‌കുകളും അദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ അമേരിക്കയ്ക്ക് കൈമാറിയിട്ടുമുണ്ട്. പോപ് താരം റിഹാന 1.4 ദശലക്ഷം ഡോളറാണ് വെന്റിലേറ്ററുകള്‍ വാങ്ങാനായി നല്‍കിയത്. ഇത്തരത്തില്‍ ലോകസമ്പന്നര്‍ വന്‍ തുകകള്‍ ചികിത്സാ സഹായമായി നല്‍കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍മാര്‍ മൗനം പാലിക്കുന്നുവെന്നാണ് ട്വിറ്ററില്‍ രൂക്ഷവിമര്‍ശനവും പരിഹാസവും ഉയരുന്നത്. ഇന്ത്യന്‍ സമ്പന്നര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കര്‍ഫ്യൂവിന് പിന്‍തുണ പ്രഖ്യാപിക്കുകയും ബാല്‍ക്കണിയില്‍ നിന്ന് കൈ അടിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം പാലിക്കുകയും മാത്രമാണ് ചെയ്യുന്നതെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് ബാല്‍ക്കണിയില്‍ നിന്ന് കയ്യടിക്കുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു.

‘ബില്‍ഗേറ്റ്‌സ് ഒക്കെ കയ്യയച്ച് സഹായിക്കുമ്പോള്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍ ബാല്‍ക്കണിയില്‍ കൈമുട്ടുകയാണ്’; ട്വിറ്ററില്‍ പരിഹാസം 
മറച്ചുവെക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരത, നിര്‍ദേശം ലംഘിച്ചാല്‍ ഇനി നിയമനടപടിയെന്ന് ആരോഗ്യമന്ത്രി 

ഇത് പങ്കുവെച്ചുകൊണ്ട് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ കോടിപതികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആകെ ബജറ്റ് തുകയേക്കാള്‍ വരും 63 വമ്പന്‍ വ്യവസായികളുടെ സമ്പത്തെന്ന പഠനം ഇക്കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. കൂടാതെ രാജ്യത്തെ ഒരു ശതമാനം സമ്പന്നരുടെ ആസ്തി 70 ശതമാനം വരുന്ന ദരിദ്രരുടെ ആകെ സമ്പത്തിന്റെ നാലിരട്ടിയാണെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള സാമ്പത്തിക അന്തരം അത്രയും രൂക്ഷമായ രാജ്യമാണ് ഇന്ത്യയെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്.

logo
The Cue
www.thecue.in