ബിഹാറില്‍ നിതീഷോ തേജസ്വിയോ? ഫലം കാത്ത് രാജ്യം, വോട്ടെണ്ണല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ബിഹാറില്‍ നിതീഷോ തേജസ്വിയോ? ഫലം കാത്ത് രാജ്യം, വോട്ടെണ്ണല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ബിഹാറില്‍ നിതിഷ് കുമാറോ തേജസ്വി യാദവോ എന്ന് ഇന്നറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വോട്ടെണ്ണല്‍.

243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്‍തൂക്കം പ്രവചിച്ചത് മഹാസഖ്യത്തിനായിരുന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎയും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

55 കേന്ദ്രങ്ങളിലായി 414 ഹാളുകള്‍ വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതാ പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് കേന്ദ്രസായുധ സേനയെയും, ബിഹാര്‍ മിലിട്ടറി പൊലീസിനെയുമുള്‍പ്പടെ നിയോഗിച്ചു. മധ്യപ്രദേശിലെ 28 ഉല്‍പ്പടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.

ബിഹാറില്‍ നിതീഷോ തേജസ്വിയോ? ഫലം കാത്ത് രാജ്യം, വോട്ടെണ്ണല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
സൈബര്‍ ആക്രമണവും ബഹിഷ്‌കരണാഹ്വാനവും; ദീപാവലി പരസ്യവും പിന്‍വലിച്ച് തനിഷ്‌ക്

Bihar Election Counting

Related Stories

No stories found.
logo
The Cue
www.thecue.in