പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെ, കൂടുതല്‍ ഡിമാന്‍ഡ് മോദിയുടെ മുഖമുള്ള മാസ്‌കിനെന്ന് കച്ചവടക്കാര്‍

പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെ, കൂടുതല്‍ ഡിമാന്‍ഡ് മോദിയുടെ മുഖമുള്ള മാസ്‌കിനെന്ന് കച്ചവടക്കാര്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗം നിര്‍ബന്ധമായിരിക്കുകയാണ്. ഇതിനിടെ മാസ്‌കില്‍ വിവിധ പരീക്ഷണം നടത്തുകയാണ് കച്ചവടക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റ് രാഷ്ട്രീയക്കാരുടെയും മുഖം പ്രിന്റ് ചെയ്ത മാസ്‌ക് വില്‍ക്കുന്ന കച്ചവടക്കാരന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

ഭോപ്പാലിലെ വസ്ത്രവ്യാപാരിയായ കുനാല്‍ പ്രിയാനിയാണ് വ്യത്യസ്തമായ ഈ മാസ്‌കുകള്‍ക്ക് പിന്നില്‍. പ്രധാനമന്ത്രിയുടെയും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും അടക്കം മുഖം പ്രിന്റ് ചെയ്ത മാസ്‌കുകള്‍ കുനാല്‍ പ്രിയാനി വില്‍ക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കളുടെ മുഖമുള്ള മാസ്‌കുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണെന്നാണ് കുനാല്‍ പറയുന്നത്.

ഏറ്റവും ഡിമാന്‍ഡ് മോദിയുടെ മുഖമുള്ള മാസ്‌കുകള്‍ക്കാണ്. ഇതിനകം 500-1000 മോദി മാസ്‌കുകള്‍ വിറ്റു. മുഖ്യമന്ത്രിയുടെ മുഖമുള്ള മാസ്‌കുകള്‍ക്കും ആവശ്യക്കാരേറെയാണെന്നും കുനാല്‍ പറഞ്ഞു. നേതാക്കളുടെ മുഖമുള്ള മാസ്‌കുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in