ദ്വിദിന ദേശീയ പണിമുടക്കിന് തുടക്കം; സ്തംഭിച്ച് സംസ്ഥാനം

ദ്വിദിന ദേശീയ പണിമുടക്കിന് തുടക്കം; സ്തംഭിച്ച് സംസ്ഥാനം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക-ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന് തുടക്കം. ഞായര്‍ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അര്‍ധരാത്രി വരെ തുടരും.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയതലത്തില്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണിത്. പുതിയ നാല് തൊഴില്‍ ചട്ടം പിന്‍വലിക്കുന്നത് അടക്കം പന്ത്രണ്ടിന ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തെ പൊതുഗതാഗതം നിലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ അടക്കം നിലച്ചതോടെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. കൊച്ചി ബി.പി.സി.എല്ലില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചിയില്‍ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in