'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല'; വിദ്യാര്‍ഥികളില്‍ നിന്ന് സത്യവാങ്ങ്മൂലം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി

'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല'; വിദ്യാര്‍ഥികളില്‍ നിന്ന് സത്യവാങ്ങ്മൂലം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് സത്യവാങ്മൂലം ഒപ്പിടാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശിലെ ബെന്നെറ്റ് യൂണിവേഴ്‌സിറ്റി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശം അനുസരിച്ചാണ് സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കാണിച്ച് തിങ്കളാഴ്ചയാണ് യുണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ അയച്ചത്..

നിയവിരുദ്ധമായ പ്രതിഷേധങ്ങള്‍ അല്ലെങ്കില്‍ ഒത്തുചേരല്‍, ഭരണകൂടത്തിനോ ജനങ്ങള്‍ക്കോ എതിരെ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്നാണ് യുണിവേഴ്‌സിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

യൂണിവേഴ്‌സിറ്റിക്ക് അകത്തോ പുറത്തോ, അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ പേര് ഉപയോഗിച്ചോ അല്ലാതെയോ, വിദ്യാര്‍ത്ഥികള്‍ ഒരു വിധേനയുള്ള ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നാണ് ഇമെയിലിന്റെ ഉള്ളടക്കമെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും സത്യവാങ്ങ്മൂലം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലുള്ള ബെന്നെറ്റ് യൂണിവേഴ്‌സിറ്റി.

ഏതെങ്കിലും വിദ്യാര്‍ഥികളെ കുറ്റക്കാരായി കണ്ടെത്തിയാല്‍ ഉടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥികളോ അധ്യാപകരോ ദേശവിരുദ്ധമോ തീവ്രവാദപരമായോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയാണെങ്കില്‍ അത് ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇ-മെയിലില്‍ പറയുന്നു.

അഞ്ച് കാര്യങ്ങളാണ് ദേശവിരുദ്ധപ്രവര്‍ത്തനങ്ങളായി ഇ-മെയിലില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

-ഭരണകൂടത്തിനോ ജനങ്ങള്‍ക്കോ എതിരെ അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം

-ഇന്ത്യയുടെ അതിര്‍ത്തി വിട്ടുപോകലിലേക്ക് നയിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചിന്തകളും അല്ലെങ്കില്‍ ദേശ താല്‍പര്യത്തിനോ എതിരായ പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയുടെ സുരക്ഷ, ഐക്യം, ധാര്‍മികത എന്നിവക്ക് ഭംഗം വരുത്തുന്നതോ, ചോദ്യം ചെയ്യുന്നതോ, ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനം

ഭരണകൂടത്തെ അട്ടിമറിക്കാനോ, ആഭ്യന്തര അസ്വസ്ഥതകള്‍ സൃഷ്ടിക്കാനോ, പൊതുസേവനങ്ങളെ തടസ്സപ്പെടുത്തുകയോ, സമാധാനം, പൊതു ക്രമം, സുരക്ഷ, പ്രാദേശിക ഗ്രൂപ്പുകള്‍, ജാതി, സമുദായങ്ങള്‍ക്കിടയിലെ ഐക്യം എന്നിവ തകര്‍ക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.

നിയവിരുദ്ധമായ പ്രതിഷേധങ്ങള്‍ അല്ലെങ്കില്‍ ഒത്തുചേരല്‍.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ യൂണിവേഴ്‌സിറ്റികളും ദേശവിരുദ്ധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ബന്ധം ആക്കികൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2019 ജൂണില്‍ ക്യാബിനറ്റില്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു.

സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ നിയമപ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശമാണെന്ന് വിരമിച്ച യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കേണല്‍ ഗുല്‍ജിത് സിംഗ് ചദ്ദ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഉത്തര്‍ പ്രദേശ് ഗവണ്മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ സത്യവാങ്മൂലം എഴുതി വാങ്ങാന്‍ ആവശ്യപെട്ടിരുന്നില്ല.

'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല'; വിദ്യാര്‍ഥികളില്‍ നിന്ന് സത്യവാങ്ങ്മൂലം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി
ഭീകര സംഘടനകളെ പോലെ എസ്.എഫ്.ഐയെ നിരോധിക്കണം; ലോക്‌സഭയില്‍ ഹൈബി ഈഡന്‍

Related Stories

No stories found.
logo
The Cue
www.thecue.in