ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം; ബെംഗളൂരുവില്‍ സംഘര്‍ഷവും വെടിവെയ്പും; മൂന്ന് മരണം

ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം; ബെംഗളൂരുവില്‍ സംഘര്‍ഷവും വെടിവെയ്പും; മൂന്ന് മരണം

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ ബെംഗളൂരുവില്‍ സംഘര്‍ഷവും വെടിവെയ്പ്പും. മൂന്ന് പേര്‍ മരിച്ചു. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പുലികേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. എംഎല്‍എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇന്നലെ രാത്രിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ട ബന്ധു നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമസംഭവങ്ങളുണ്ടായിരിക്കുന്നത്.

60 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പങ്കെടുത്ത 110 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് വെടിവെച്ചു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in