ഡബ്ല്യുസിസിക്ക് വേറെ ഉദ്ദേശ്യം ഇല്ല; സജി ചെറിയാന് തങ്ങള്‍ പറയുന്നത് മനസിലായിട്ടില്ലെന്ന് ബീനാ പോള്‍

ഡബ്ല്യുസിസിക്ക് വേറെ ഉദ്ദേശ്യം ഇല്ല; സജി ചെറിയാന് തങ്ങള്‍ പറയുന്നത് മനസിലായിട്ടില്ലെന്ന് ബീനാ പോള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഡബ്ല്യു.സി.സി ആവശ്യത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യമെന്ന സജി ചെറിയാന്റെ വാദത്തിന് മറുപടിയുമായി ബീനാ പോള്‍.

ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത് ഏത് ഡാറ്റയുടെ പിന്‍ബലത്തിലാണെന്ന് അറിയണമെന്നാണ് ഡബ്ല്യു.സി.സി പറയുന്നത്. അല്ലാതെ മറ്റൊരു ഉദ്ദേശ്യവുമില്ല.

സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് തന്നെ ഈ മേഖല നന്നാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബീനാ പോള്‍ ദ ക്യുവിനോട് പറഞ്ഞു.

ബീനാ പോള്‍ പറഞ്ഞത്

മന്ത്രി സജി ചെറിയാന് ഞങ്ങള്‍ പറയുന്ന കാര്യം കൃത്യമായിട്ട് മനസിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുനനത്. നമുക്ക് വേറെ ഒരു ഉദ്ദേശ്യവും ഇല്ല.

ഞങ്ങള്‍ സര്‍ക്കാരിന്റെ കൂടെ തന്നെ വര്‍ക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഹേമ കമ്മീഷന്‍ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറഞ്ഞിരിക്കുന്നത് എന്നറിയണം. വേറെ ഒരു ഉദ്ദേശ്യവും ഡബ്ല്യു.സി.സിക്ക് ഇല്ല. സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് തന്നെ ഈ മേഖല നന്നാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.