മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പരിശോധന

മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പരിശോധന

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പരിശോധന നടത്തി. മുംബൈയിലെ വീട്ടിലായിരുന്നു പരിശോധന. മയക്കുമരുന്ന് കേസിലുള്‍പ്പെട്ട ആദിത്യ ആല്‍വ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുവാണ്.

ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വ വിവേക് ഒബ്‌റോയിയുടെ വീട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആദിത്യ ആല്‍വയുടെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വാറണ്ട് നല്‍കിയതിന് ശേഷമാണ് വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍ കര്‍ണാടക മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കന്നട സിനിമ താരങ്ങള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തുവെന്നതാമ് ആദിത്യ ആല്‍വക്കെതിരെയുള്ള കേസ്. ഇതില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് ആദിത്യ ആല്‍വ ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്. കന്നട താരങ്ങളായ രാഗിണി ദ്വിവേദി, സജ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 15 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in