ബലാത്സംഗ കേസുകളിലെ 'രണ്ട് വിരല്‍' പരിശോധന അവസാനിപ്പിക്കണം; മദ്രാസ് ഹൈക്കോടതി

ബലാത്സംഗ കേസുകളിലെ 'രണ്ട് വിരല്‍' പരിശോധന അവസാനിപ്പിക്കണം; മദ്രാസ് ഹൈക്കോടതി

ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടികളെ ' രണ്ടു വിരല്‍' പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്നും ഇതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ തടയണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്.

ലൈംഗികാതിക്രമത്തെ അതിജീവിച്ചവരുടെ സ്വകാര്യത, അന്തസ്സ്, തുടങ്ങിയവ ലംഘിക്കുന്ന പരിശോധന തടയണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കേസുകളില്‍ പലയിടങ്ങളിലും ഇപ്പോഴും രണ്ട് വിരല്‍ പരിശോധന തുടരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ആര്‍. സുബ്രഹ്‌മണ്യന്‍, എന്‍. സതീഷ് കുമാര്‍ എന്നിവരുടേതാണ് ഉത്തരവ്.

'രണ്ടു വിരല്‍' പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നും കേസില്‍ ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് രണ്ട് വിരല്‍ പരിശോധന ഒഴിവാക്കണമെന്ന് കോടതി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in