
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരൊയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് രഹസ്യമൊഴിയെടുക്കാന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് സമന്‍സ് അയച്ചു. ജനുവരി 12നായിരിക്കും മൊഴി രേഖപ്പെടുത്തുക.
അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍വെച്ച് കണ്ടുവെന്നുമടക്കമുള്ള സുപ്രധാന വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചത്. ഇനി ഒരു മജിസ്ട്രേറ്റ് കോടതിയെ, കോടതി ചുമതലപ്പെടുത്തും. തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.