കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റി

കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റി

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി.

കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. പുതിയ ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെയാണ്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതേസമയം മാറ്റത്തിന് പിന്നില്‍ യൂണിയനുകളുടെ സമ്മര്‍ദ്ദമില്ല, സ്വാഭാവിക മാറ്റമാണെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി പ്രതികരിച്ചത്.

logo
The Cue
www.thecue.in