അയോധ്യയിലെ ബിജെപി നേതാക്കളുടെ ഭൂമിയിടപാട്, അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

അയോധ്യയിലെ ബിജെപി നേതാക്കളുടെ ഭൂമിയിടപാട്, അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

അയോധ്യയിലെ ഭൂമിയിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യു.പി സര്‍ക്കാര്‍. അയോധ്യ വിധിക്ക് പിന്നാലെ രാമക്ഷേത്രത്തിന് സമീപം ബി.ജെ.പി നേതാക്കളടക്കം സ്ഥലം വാങ്ങിയെന്ന ആരോപണത്തിലാണ് യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

റവന്യു വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രാധേശ്യാം മിശ്രയെ ആണ് കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗും പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂമിയിടപാടുകള്‍ നടന്നത്. ഉദ്യോഗസ്ഥരും ബിജെപി ജനപ്രതിനിധികളുമാണ് ഇടപാടുകള്‍ നടത്തിയതെന്നും 15ാളം ഭൂമിയിടപാടുകളാണ് നടത്തിയിരിക്കുന്നതായി കാണിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

അയോധ്യയിലെ മേയര്‍ ഋഷികേഷ് ഉപാധ്യായ മാത്രമാണ് നേരിട്ട് ഭൂമി വാങ്ങിയിരിക്കുന്നത്. മറ്റുള്ളവര്‍ അവരുടെ ബന്ധുക്കളുടെ പേരിലാണ് ഭൂമിയിടപാടുകള്‍ നടത്തിയിരിക്കുന്നത്.

ചീഫ് റവന്യൂ ഉദ്യോഗസ്ഥന്‍ പുരുഷോത്തം ദാസ് ഗുപ്ത, ഡി.ഐ.ജി ദീപക് കുമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍ എം.പി അഗര്‍വാള്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ അടക്കം ജനപ്രതിനിധികളും പ്രതിസ്ഥാനത്ത് വന്നതോടെ യു.പി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in