പിണറായിയുടെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനകരം; മുഖ്യമന്ത്രിയെ പുകഴ്ത്തി എ.വി ഗോപിനാഥ്

പിണറായിയുടെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനകരം; മുഖ്യമന്ത്രിയെ പുകഴ്ത്തി എ.വി ഗോപിനാഥ്

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി ഗോപിനാഥ്. രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണാനിരിക്കുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു ഗോപിനാഥ് അനില്‍ അക്കരയെ വിമര്‍ശിച്ചും പിണറായിയെ പുകഴ്ത്തിയും രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാവുക എന്നത് അഭിമാനമാണെന്നുമായിരുന്നു ഗോപിനാഥ് പറഞ്ഞത്.

ഡി.സി.സി അധ്യക്ഷ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് എ.വി ഗോപിനാഥ് രംഗത്തെത്തിയിരുന്നു. ഗോപിനാഥ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമായിരിക്കെയാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള നടപടി വന്നത്.

അനില്‍ അക്കരെയ്ക്ക് മാനസിക രോഗമാണെന്നും താന്‍ ആരുടെയും എച്ചില്‍ നക്കാന്‍ പോയിട്ടില്ലെന്നും ഗോപിനാഥ് വിമര്‍ശിച്ചു. തന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

പാര്‍ട്ടി പദവികള്‍ നല്‍കിയിട്ടും എന്തിനാണ് ഡി.സി.സി പ്രസിഡന്റ് ആകാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കര വിമര്‍ശിച്ചിരുന്നു.

സി.പി.ഐ.എം അടക്കമുള്ള പാര്‍ട്ടികളോട് അയിത്തമില്ലെന്നും നാളെ എന്താവും എന്ന് അറിയില്ലെന്നും ഗോപിനാഥ് രാജി പ്രഖ്യാപിച്ച് സംസാരിക്കുന്നതിനിടെ പറഞ്ഞു. നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ചകള്‍ ചെയ്തിട്ടില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in