ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ
Published on

നൊബേല്‍ ജേതാവും മ്യാന്‍മറിലെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേതാവുമായ ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊവിഡ് പ്രോട്ടോകോള്‍ ലംഘനം, പ്രേരണക്കുറ്റം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് തടവ് ശിക്ഷ.

11 കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തന്നെ സൂചി നിരസിച്ചിട്ടുണ്ട്. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഇല്ലാത്തതാണെന്ന് സൂചിയുടെ അഭിഭാഷകനും പറഞ്ഞു.

മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനെയും സമാന കുറ്റം ചുമത്തി നാല് വര്‍ഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം ഇരുവരെയും ഇതുവരെ ജയിലിലേക്ക് കൊണ്ടു പോയിട്ടില്ല.

നേരത്തെ ആങ് സാന്‍ സൂചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണവും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in