മുഖ്യമന്ത്രിയുടെ യാത്രക്കിടയില്‍ സുരക്ഷാവീഴ്ച്ച; എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം

മുഖ്യമന്ത്രിയുടെ യാത്രക്കിടയില്‍ സുരക്ഷാവീഴ്ച്ച; എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം

എറണാകുളത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. സുരക്ഷാ ചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ ജി. സാബുവിനെയാണ് പൊലീസ് മേധാവി അനില്‍കാന്തിന്റെ ഉത്തരവില്‍ സ്ഥലം മാറ്റിയത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കര എസ്.എച്ച്.ഒ ആയി നിയമിക്കുകയും ചെയ്തു.

വെള്ളിയാഴ്ച കാക്കനാടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിന് മുന്നില്‍ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി ജോര്‍ജ് ചാടി കാറിന്റെ വശത്തെ ചില്ല് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ പുതിയ സി.ടി.പി മെഷീന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. സോണിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.

Related Stories

No stories found.
The Cue
www.thecue.in