നിര്‍മ്മിക്കുന്ന തൊഴിലാളികളും ഒടുവില്‍ ആ തടങ്കല്‍ പാളയത്തില്‍ തളയ്ക്കപ്പെടും; അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്കായി ‘തടവറ’
ഷെഫാലി ഹാജോങ്ങ്

നിര്‍മ്മിക്കുന്ന തൊഴിലാളികളും ഒടുവില്‍ ആ തടങ്കല്‍ പാളയത്തില്‍ തളയ്ക്കപ്പെടും; അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്കായി ‘തടവറ’

അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കായി തടങ്കല്‍ പാളയം ഒരുങ്ങുന്നു. അസം സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു നദിയോട് ചേര്‍ന്നുള്ള വനം വെട്ടിത്തെളിച്ചാണ് തടങ്കല്‍ പാളയം ഒരുക്കുന്നത്. കുറഞ്ഞത് 7 ഫുട്ബോള്‍ മൈതാനത്തിന്റെ വിസ്തൃതിയിലാണ് ക്യാംപ് ഒരുക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കുന്നത്. 3000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പാളയം ഒരുക്കുന്നത്. സ്‌കൂള്‍, ആശുപത്രി, സുരക്ഷാ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയും ഈ ക്യാംപിനോട് അനുബന്ധിച്ചുണ്ടാകും. കൂറ്റന്‍ ചുറ്റുമതിലും നിരീക്ഷണ ടവറുകളും നിര്‍മ്മിക്കുന്നുണ്ട്.

നിര്‍മ്മിക്കുന്ന തൊഴിലാളികളും ഒടുവില്‍ ആ തടങ്കല്‍ പാളയത്തില്‍ തളയ്ക്കപ്പെടും; അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്കായി ‘തടവറ’
വഴിയാധാരമാകുന്നത് 19 ലക്ഷം പേര്‍; അസം പൗരത്വ പട്ടിക തയ്യാറാക്കിയത് മാനുഷിക പരിഗണനകള്‍ മുഖവിലയ്‌ക്കെടുക്കാതെ 
ഇതിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന നിരവധി തൊഴിലാളികളും ഒടുക്കം ഇവിടെ തന്നെ തളയ്ക്കപ്പെടാന്‍ വിധിക്കപ്പെടുകയാണ്. കഴിഞ്ഞയാഴ്ച പുറത്തു വന്ന പൗരത്വ പട്ടികയില്‍ തങ്ങളില്‍ പലരുമില്ലെന്ന് നിര്‍മാണ തൊഴിലാളികള്‍ പറയുന്നു. അതിനര്‍ഥം തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആദ്യം അതില്‍ അടച്ചിടാന്‍ പോകുന്നത് അവരില്‍ പലരെയുമായിരിക്കുമെന്നാണ്.

ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ അസമിലുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പൗരത്വം തെളിയിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റോ സ്വന്തമായി ഭൂമിയുള്ളതിന്റെയോ രേഖകളോ സമര്‍പ്പിച്ചില്ലെങ്കില്‍ തടങ്കലിലാകുമെന്ന ഭയത്തിലാണ് നിരവധി പേര്‍. എന്നാല്‍ സാധാരണയില്‍ സാധാരണക്കാരയ പലര്‍ക്കും ദൈനംദിന ചെലവുകള്‍ക്കായി പണം കണ്ടെത്താന്‍ പോലും വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഈ ജോലിക്ക് തന്നെ പോകേണ്ടി വരുന്നത്.

വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് നിര്‍മാണ തൊഴിലിന് പോകേണ്ടി വരുന്നതെന്ന് പട്ടികയില്‍ പേരില്ലാത്ത ഷെഫാലി ഹാജോങ്ങ് എന്ന ആദിവാസി സ്ത്രീ പറയുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ പേടിയുണ്ട്. പക്ഷേ എനിക്ക് എന്റെ വിശപ്പ് മാറ്റണം. ഇവിടെ ജോലി ചെയ്താല്‍ ദിവസം 300 രൂപയോളം ലഭിക്കും. അത് ഈ പ്രദേശത്ത് വലിയ തുകയാണ്.

ഷെഫാലി ഹാജോങ്ങ്

തനിക്ക് എത്ര വയസുണ്ടെന്ന് കൃത്യമായിട്ട് അറിയില്ലെന്നും ഷെഫാലി പറയുന്നു. 26 ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്ത് കൊണ്ടാണ് പട്ടികയില്‍ പേരില്ലാത്തതെന്ന് അറിയില്ല. ഷെഫാലിക്കും തങ്ങള്‍ക്കും ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് അമ്മ മാലതി ഹാജോങ്ങും പറയുന്നു. മാലതിയും അതേ സൈറ്റില്‍ ജോലിക്കാരിയാണ്.

അസമില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന 10 തടവറകളില്‍ ആദ്യത്തേതാണ് ഗോപാല്‍പാറയില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. മറ്റ് ജോലികളില്ലാത്തതിനാല്‍ ദിവസവും ആളുകള്‍ പണിയന്വേഷിച്ച് വരുന്നുണ്ടെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. അസം ജയിലുകളില്‍ കഴിയുന്ന 900 അനധികൃത കുടിയേറ്റക്കാരെയായിരിക്കും ആദ്യം ഇവിടെ താമസിപ്പിക്കുകയെന്ന് പേര് വെളിപ്പെടുത്താതെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ജയിലുകള്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുടിയേറ്റക്കാര്‍ക്ക് കുറ്റവാളികള്‍ക്കുള്ള അവകാശങ്ങള്‍ പോലും നല്‍കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in