അശോകാ ഹോട്ടലും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

അശോകാ ഹോട്ടലും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രം

ലോകപ്രസിദ്ധമായ ഡല്‍ഹിയിലെ അശോക ഹോട്ടലും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നു. പൊതു ആസ്തിവിറ്റ് മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ആദ്യപടിയായി 60 വര്‍ഷത്തെ കരാറിന് സ്വകാര്യ മേഖലയ്ക്ക് കൈമാറും. ഹോട്ടലിന് ചുറ്റുമുള്ള എട്ട് ഏക്കറോളം വരുന്ന ഭൂമി രണ്ട് ഭാഗമാക്കി 90 വര്‍ഷത്തെ കരാറിനാണ് കൈമാറുന്നത്.

ഇവിടെ നിര്‍മാണ് പ്രവര്‍ത്തനങ്ങളും അനുവദിക്കും. നടപടിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും.

ജമ്മു കശ്മീര്‍ രാജകുടുംബം 1956ല്‍ കൈമാറിയ 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ നിര്‍മിച്ചത്. രാജീവ് ഗാന്ധിയുടെ വിവാഹ സല്‍ക്കാരം അടക്കം നടന്ന ഹോട്ടല്‍ പല ബോളിവുഡ് ചിത്രങ്ങളിലും ഇടംപിടിച്ചു.

550 മുറിയുള്ള ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 500 കോടിയെങ്കിലും ചെലവാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ഹോട്ടല്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പലകാരണങ്ങളാല്‍ അതൊന്നും മുന്നോട്ട് പോയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in