മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; എ.എസ്.ഐ അറസ്റ്റില്‍

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; എ.എസ്.ഐ അറസ്റ്റില്‍

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എ.എസ്.ഐ അറസ്റ്റില്‍.

മലപ്പുറം പൊലീസ് ക്യാമ്പിലെ എ.എസ്.ഐയായ പ്രശാന്താണ് പിടിയിലായത്. തൃശൂര്‍ കണ്ണാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുകയായിരുന്നു എ.എസ്.ഐ പ്രശാന്തും സുഹൃത്തുക്കളും. ഇവര്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാരാണ് എ.എസ്.ഐയെയും സുഹൃത്തുക്കളെയും പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. അപ്പോഴൊന്നും ഇവര്‍ പൊലീസാണെന്ന് അറിയില്ലായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.

The Cue
www.thecue.in