നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരായില്ല ; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് 

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരായില്ല ; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് 

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. വെള്ളിയാഴ്ച വിസ്താരത്തിനായി കോടതിയില്‍ എത്താതിരുന്നതിലാണ് നടപടി. ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ വരാതിരുന്നതിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കേസിലെ 16ാം സാക്ഷിയാണ് നടന്‍. അവധി അപേക്ഷ നല്‍കാതിരുന്നതും വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതും വാറന്റ് പുറപ്പെടുവിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരായില്ല ; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് 
നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ മൊഴി കോടതിയിലും ആവര്‍ത്തിച്ച് മഞ്ജുവാര്യര്‍ 

വിചാരണയ്ക്ക് സാക്ഷി എത്താതിരുന്നാല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിത്. നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നാണ് വാറന്റ് കൈമാറിയത് . മാര്‍ച്ച നാലിന് കോടതിയില്‍ ഹാജരാകണം. അതേസമയം വാറണ്ടില്‍ സ്റ്റഷന്‍ ജാമ്യം അനുവദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണ ഘട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. 14ാം സാക്ഷി ഗീതു മോഹന്‍ദാസും, 15ാം സാക്ഷി സംയുക്താ വര്‍മയും വെള്ളിയാഴ്ച കോടതിയിലെത്തി. ഇതില്‍ സംയുക്താവര്‍മയുടെ വിസ്താരം ഒഴിവാക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരായില്ല ; കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് 
‘നടനും സംവിധായകനും ഒഴിഞ്ഞുനില്‍ക്കാനാകില്ല’; ഇന്ത്യന്‍ 2 അപകടത്തില്‍ കമല്‍ഹാസന്റെ ആവശ്യം തള്ളി നിര്‍മ്മാതാക്കള്‍

ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. ഇതിനാലാണ് പ്രോസിക്യൂഷന്റെ നടപടി. 11 മുതല്‍ 1.30 വരെയും 2.30 മുതല്‍ 4.15 വരെയും ഗീതു മോഹന്‍ദാസിന്റെ വിസ്താരം നടന്നു. ഇതിന് ശേഷമായിയിരുന്നു കുഞ്ചാക്കോ ബോബന്റെ മൊഴി രേഖപ്പെടുത്തേണ്ടിയിരുന്നത്. ശനിയാഴ്ച വിസ്തരിക്കേണ്ടിയിരുന്ന സംവിധായകന്‍ വിഎ ശ്രീകുമാറിനെയും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് നാലിനാണ് വിചാരണ പുനരാരംഭിക്കുക. അന്ന് കുഞ്ചാക്കോ ബോബന്‍, റിമി ടോമി, മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ വിസ്തരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in