ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലിയുടെ കുറ്റസമ്മതം, ഇന്ന് അറസ്റ്റ്; ആറ് പേര്‍കൂടി കസ്റ്റഡിയില്‍

ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലിയുടെ കുറ്റസമ്മതം, ഇന്ന് അറസ്റ്റ്; ആറ് പേര്‍കൂടി കസ്റ്റഡിയില്‍

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. ആറ് കെ.എസ്.യു പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കരിമണലില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിഖില്‍ പൈലി പിടിയിലായത്.

തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജിനെ കുത്തിക്കൊന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജ് ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു.

The Cue
www.thecue.in