ജയില്‍ മോചിതനായ അര്‍ണബിനെ സ്വീകരിക്കാന്‍ റോഡ് ഷോയും മുദ്രാവാക്യവും; ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമെന്ന് അര്‍ണബ്
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. റോഡ് ഷോയും മുദ്രാവാക്യങ്ങളുമായായിരുന്നു അര്‍ണബിനെ അനുയായികള്‍ വരവേറ്റത്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം അര്‍അബ് പറഞ്ഞത്.
50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് പുറത്തിറങ്ങിയത്.
ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആത്മഹത്യാ പ്രേരണ കേസില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്ത നടപടിയെയും കോടതി വിമര്‍ശിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ സൂചിപ്പിച്ച് കോടതി വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളാണ് കോടതികളില്‍ നിന്ന് ഉണ്ടാകേണ്ടത്. പണം നല്‍കാനുണ്ടെന്ന കാരണത്തില്‍ ഒരാള്‍ക്കെതിരെ എങ്ങനെ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കുമെന്നും വാദത്തിനിടെ കോടതി ചോദിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലേ പ്രേരണക്കുറ്റം നിലനില്‍ക്കൂ. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകും. റിപബ്ലിക് ചാനല്‍ താന്‍ കാണാറില്ല. പക്ഷേ ഒരു പൗരനെ ആണ് ജയിലില്‍ അയച്ചിരിക്കുന്നതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
Arnab Goswami Released From Taloja Jail

