പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനിക ഓഫീസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് ആരംഭിച്ചത്. ഇതിനേതുടര്‍ന്ന് ജമ്മു-പുഞ്ച്-രജൗറി ദേശീയപാത അടച്ചു.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതേ ഭീകരരുമായുള്ള ഏറ്റുമുട്ടലാണ് തുടരുന്നത്. കഴിഞ്ഞ നാലു ദിവസമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in