തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്റ്ററില്‍

തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; ബിപിന്‍ റാവത്തും കുടുംബവും ഹെലികോപ്റ്ററില്‍
Published on

തമിഴ്‌നാട്ടില്‍ കുനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. വാര്‍ത്ത ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്ഥീരീകരിച്ചു.

ഇതുവരെ നാല് മൃതദേഹം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനാല് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 80 ശതമാനം പൊള്ളലോടെ രണ്ട് പേരെ ആശുപത്രിയിലെത്തിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെലികോപ്റ്ററിന്റെ സാങ്കേതിക പ്രശ്‌നമെന്തായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in