സില്‍വര്‍ലൈന്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് ഗവര്‍ണറുടെ കത്ത്; വിവാദങ്ങള്‍ക്ക് മുമ്പ് എഴുതിയതെന്ന് വിശദീകരണം

സില്‍വര്‍ലൈന്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് ഗവര്‍ണറുടെ കത്ത്; വിവാദങ്ങള്‍ക്ക് മുമ്പ് എഴുതിയതെന്ന് വിശദീകരണം

സില്‍വര്‍ലൈന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഗവര്‍ണര്‍. 2021 ഓഗസ്റ്റ് 16നാണ് ഗവര്‍ണര്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്.

പദ്ധതിയുടെ അനുമതിക്കായി മന്ത്രി ഇടപെടണമെന്നാണ് കത്തിലെ അഭ്യര്‍ത്ഥന. കേന്ദ്രം തത്വത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചാണ് ഗവര്‍ണര്‍ കത്തെഴുതിയത്.

കേരളത്തിന്റെ വികസന അജണ്ടകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി കഴിഞ്ഞ ശനിയാഴ്ച വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ഈ കത്തും ഉള്‍പ്പെടുത്തിയിരുന്നു. 2020 ഡിസംബര്‍ 24നും സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് അന്ന് റെയില്‍വേ മന്ത്രിയായിരുന്ന പീയുഷ് ഗോയലിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ടായിരുന്നു കത്ത്.

എന്നാല്‍ കെ-റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓര്‍ക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വിവാദങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്. ഒരുവര്‍ഷം മുമ്പ് രാജ് ഭവനില്‍ വെച്ച് പദ്ധതിയെകുറിച്ച് വിശദീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കത്തയക്കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഗവര്‍ണറായ് ഇരിക്കെ എതിര്‍ക്കാനാവില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാല്‍ മാത്രമേ എതിര്‍ക്കാന്‍ കഴിയൂ എന്നും ഗവര്‍ണര്‍

Related Stories

No stories found.
logo
The Cue
www.thecue.in