നടന്നത് വിജിലൻസ് റെയ്ഡ് അല്ല, പ്രാഥമിക പരിശോധന മാത്രം; വലിയ തട്ടിപ്പായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നതെന്ന് അബ്ദുള്ളകുട്ടി

നടന്നത് വിജിലൻസ് റെയ്ഡ് അല്ല, പ്രാഥമിക പരിശോധന മാത്രം; വലിയ തട്ടിപ്പായിരുന്നുവെന്ന്  ഇപ്പോഴാണ് അറിയുന്നതെന്ന് അബ്ദുള്ളകുട്ടി

തന്റെ വസതിയിൽ നടന്നത് വിജിലൻസ് റെയ്ഡ് അല്ലെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. കണ്ണൂർ കോട്ട നവീകരിക്കുന്നതിന് ഭാഗമായി നടന്ന അഴിമതിയുടെ പരാതിന്മേലുള്ള പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസ് വസതിയിൽ എത്തിയതെന്ന് എ പി അബ്ദുള്ളകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിക്ക് വേണ്ട ശുപാർശ നൽകിയതല്ലാതെ മറ്റൊരു കാര്യത്തിലും താൻ ഇടപെട്ടിരുന്നില്ല. ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ഐ പി അബ്ദുള്ളകുട്ടി പറഞ്ഞു.

എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് ഈ പദ്ധതി ശുപാർശ ചെയ്തത് . ആ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി. പിന്നീട് ടൂറിസം മന്ത്രി എപി അനിൽകുമാറിന്റെ നേതൃത്വത്തിൽ അതിന്റെ മറ്റ് നടപടികൾ നടന്നു. എന്നാൽ ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. ഇതിൽ പ്രാഥമിക അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ താനും ശിക്ഷിക്കപ്പെടണം. എന്നാൽ പദ്ധതിക്ക് വേണ്ട ശുപാർശ നൽകിയതല്ലാതെ മറ്റൊരു കാര്യത്തിലും താൻ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷം സ്ഥലം എംഎൽഎ എന്തുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നത്?'

പരാതിന്മേലുള്ള പ്രാഥമിക പരിശോധന മാത്രമാണ് നടന്നതെന്നും റെയ്ഡല്ലെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് വ്യക്തമാക്കി. കേസിന്റെ മറ്റ് വിവരങ്ങൾ പറയാനാവില്ല. അബ്ദുള്ളക്കുട്ടി അന്നത്തെ എംഎൽഎ ആയിരുന്നതിനാൽ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ണൂ‍ർ ഡിടിപിസിയിൽ നിന്നും വിജിലൻസ് ശേഖരിച്ചിരു

2016യിൽ ഡിറ്റിപിസിയുമായി ചേർന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നവീകരികാരത്തിന്റെ ഭാഗമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. വിദേശികളെ ആകർഷിക്കുവാനായി കണ്ണൂർ കോട്ടയിൽ ഒരു ലൈറ്റിട്ട് ആൻഡ് ഷോ പ്രൊജക്ഷൻ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. കണ്ണൂർ കോട്ടയുടെ ചരിത്രം അറിയിക്കുന്ന ഒരു പ്രോജൿഷൻ ആയിരുന്നു നടപ്പിലാക്കുവാൻ ഉദേശിച്ചത്‌. എന്നാൽ ഒരു തവണ മാത്രമാണ് പ്രൊജക്ഷൻ ഷോ നടന്നത് . അതിനു ശേഷം കോട്ടയിൽ കാര്യമായ ഒരു പരിപാടികളും നടന്നിരുന്നില്ല. വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ പത്ത് ലക്ഷം പോലും ചിലവഴിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in