കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ. ഇനി ഇങ്ങനെ ചെയ്യാനുള്ള അവസരം ആര്‍ക്കും നല്‍കില്ല. ശിസുക്ഷേമ സമിതി ചെയര്‍മാര്‍ ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ല. അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം ചെയ്യുമെന്നും, അതിനായി പോരാടുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ തിരികെ കിട്ടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കിട്ടാന്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു.

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കുന്നതിനാണ് ശിശുക്ഷേമ സമിതി ഉത്തരവ് നല്‍കിയിരിക്കുന്നത്. പൊലീസ് സംരക്ഷണയിലാകും കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുക. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തും.

Related Stories

No stories found.
logo
The Cue
www.thecue.in