ഒമിക്രോണ്‍ വ്യാപനം കൂടിയാലും രോഗ തീവ്രത കുറയാന്‍ സാധ്യത, കൂടുതല്‍ പഠനം ആവശ്യമെന്ന് ആന്റണി ഫൗസി

ഒമിക്രോണ്‍ വ്യാപനം കൂടിയാലും രോഗ തീവ്രത കുറയാന്‍ സാധ്യത, കൂടുതല്‍ പഠനം ആവശ്യമെന്ന് ആന്റണി ഫൗസി

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാകാമെന്ന് നിഗമനം. ഡെല്‍റ്റാ വകഭേദത്തെക്കാള്‍ അപകടം കുറഞ്ഞതാകാം ഒമിക്രോണ്‍ എന്നാണ് യു.എസ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഒമിക്രോണിന്റെ തീവ്രത കൂടുതല്‍ അളക്കുന്നതിന് കൂടുതല്‍ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് അമേരിക്കന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആന്റണി ഫൗസി പറഞ്ഞു.

ഇതുവരെയും ഒമിക്രോണ്‍ അത്ര അപകടകാരിയായി മാറിയിട്ടില്ല. അതേസമയം ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ അപകടകാരിയല്ലെന്നുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുകയാണെങ്കിലും ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടില്ല.

അമേരിക്കയുടെ പലഭാഗങ്ങളിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വവിധ ഭാഗങ്ങളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം.

ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in