‘എട്ടായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്ന സ്ത്രീ’ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പോലീസില്‍ പരാതി 

‘എട്ടായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്ന സ്ത്രീ’ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പോലീസില്‍ പരാതി 

എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോ കോളേജില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലായിരുന്നു അഡ്വ. ജയശങ്കര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

‘എട്ടായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്ന സ്ത്രീ’ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പോലീസില്‍ പരാതി 
സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ; വൈറസ് ബാധ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് 

'ഗാന്ധിയും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. ഗാന്ധിയുടെ ജാതി സങ്കല്‍പ്പത്തെ കുറിച്ച് സദസില്‍ നിന്ന് ചോദ്യം ഉയര്‍ന്നതോടെ എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്ത് വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ജയശങ്കര്‍ മറുപടി നല്‍കിയത്. അരുന്ധതി റോയിയുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന കൃതിയില്‍ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജയശങ്കര്‍ അരുന്ധതി റോയിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

‘എട്ടായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്ന സ്ത്രീ’ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പോലീസില്‍ പരാതി 
‘സ്വാതന്ത്ര്യസമരം നാടകം, ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലം’; സത്യാഗ്രഹങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെന്നത് കളവെന്ന്‌ബിജെപി നേതാവ് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിങ്ങളെ പോലുളള ആളുകളാണ് അരുന്ധതി റോയിയെ കൊണ്ടുനടക്കുന്നത്. പണ്ട് എന്തോ നോവലെഴുതി അവാര്‍ഡ് കിട്ടിയതല്ലേ അവര്‍ക്ക്. വൈകുന്നേരം എട്ടുമണിയായാല്‍ അടിച്ചുകോണ്‍ തെറ്റി നടക്കുന്ന സ്ത്രീയാണ് അരുന്ധതി റോയ് എന്നും ജയശങ്കര്‍ പറഞ്ഞു.

‘എട്ടായാല്‍ അടിച്ച് കോണ്‍തെറ്റി നടക്കുന്ന സ്ത്രീ’ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പോലീസില്‍ പരാതി 
ശബരിമല: അഞ്ചംഗ ബെഞ്ച് വിധി പറയും, കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം 

അഡ്വ. ജയശങ്കറിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതതുമാണെന്ന് എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയത്തില്‍ മാതൃകയാകേണ്ടവരില്‍ നിന്ന് ഏറ്റവും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് ഉണ്ടായതെന്നും, ജയശങ്കറിനെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in