പൗരത്വ നിയമത്തിനെതിരെ ‘ആര്‍ട്ട് അറ്റാക്ക്’, കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ട്  പ്രതിഷേധറാലി

പൗരത്വ നിയമത്തിനെതിരെ ‘ആര്‍ട്ട് അറ്റാക്ക്’, കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ട് പ്രതിഷേധറാലി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം കോഴിക്കോട്ടും. പൗരത്വ നിയമ ഭേദഗതിക്കും, സര്‍വകലാശാലകളിലുള്‍പ്പെടെ നടന്ന പൊലീസ് അടിച്ചമര്‍ത്തലിനുമെതിരായി 'ആര്‍ട്ട്അറ്റാക്ക്' എന്ന പേരിലാണ്

ഡിസംബര്‍ 26ന് കോഴിക്കോട്ട് പ്രതിഷേധറാലി. കലാകാരന്‍മാരും യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധ പരിപാടി വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ലാപ്രകടനങ്ങളോടെ കടപ്പുറത്ത് സമാപിക്കും. ഷഹബാസ് അമന്‍, സമീര്‍ ബിന്‍സി, ആയിശ അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ പാടും. സംവിധായകരായ സക്കരിയ മുഹമ്മദ് , മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, അഷ്‌റഫ് ഹംസ, മാമുക്കോയ, പി.കെ പാറക്കടവ്, പ്രജേഷ് സെന്‍ എന്നിവര്‍ പങ്കെടുക്കും.

ഡല്‍ഹി ജാമിഅ മില്ലിയ സമരത്തിലൂടെ ശ്രദ്ധ നേടിയ ലദീദ ഫര്‍സാന, ആയിശ റന്ന, ഷഹീന്‍ അബ്ദുല്ല എന്നിവരും പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതിയും ആര്‍ട്ട് അറ്റാക്കില്‍ പങ്കുചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ ‘ആര്‍ട്ട് അറ്റാക്ക്’, കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ട്  പ്രതിഷേധറാലി
ഹിന്ദുത്വ ഇന്ത്യാ വിരുദ്ധമാണ്

ചലച്ചിത്ര മേഖലയില്‍ നിന്ന് രാജീവ് രവി, പാ രഞ്ജിത്ത്, പാര്‍വതി തിരുവോത്ത്, ടൊവിനോ തോമസ്, ആഷിഖ് അബു, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സമീര്‍ താഹിര്‍, ഷെയിന്‍ നിഗം, ഇര്‍ഷാദ് തുടങ്ങിയവര്‍ ആര്‍ട്ട് അറ്റാക്കിന് ഐക്യദാര്‍ഡ്യം അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ ‘ആര്‍ട്ട് അറ്റാക്ക്’, കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ട്  പ്രതിഷേധറാലി
PHOTOSTORY: ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായ്’; പൗരത്വ നിയമത്തിനെതിരെ തെരുവില്‍  

കൊച്ചിയില്‍ രാജീവ് രവി നേതൃത്വം നല്‍കുന്ന കളക്ടീവ് ഫേസ് വണിന്റെ നേതൃത്വത്തില്‍ ഒറ്റക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ ഡിസംബര്‍ 23ന് പ്രതിഷേധ റാലിയും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. രാജീവ് രവി, വേണു, കമല്‍, ആഷിക് അബു, റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഷെയിന്‍ നിഗം, മധു നീലകണ്ഠന്‍, എന്‍ എസ് മാധവന്‍, ഷൈജു ഖാലിദ്, ശ്യാം പുഷ്‌കരന്‍, രാജേഷ് ശര്‍മ്മ,ഷഹബാസ് അമന്‍, ദിവ്യാ ഗോപിനാഥ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതേ ദിവസം പിപ്പിള്‍ മാര്‍ച്ച് എന്ന പേരില്‍ വന്‍ ജനപങ്കാളിത്തത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് പ്രതിഷേധ മാര്‍ച്ചും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in