സഹകരണ സംഘം നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ശുപാർശക്കത്ത്, കത്തിൽ തെറ്റില്ലെന്ന് ആനാവൂർ നാ​ഗപ്പൻ

സഹകരണ സംഘം നിയമനത്തിന്  സിപിഎം ജില്ലാ സെക്രട്ടറിയുടെ ശുപാർശക്കത്ത്, കത്തിൽ തെറ്റില്ലെന്ന് ആനാവൂർ നാ​ഗപ്പൻ

തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിലേക്ക് ജൂനിയർ ക്ലർക്ക് വിഭാ​ഗത്തിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ പേരിൽ കത്ത്. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികയിൽ ഇന്ന ആളുകളെ നിയമിക്കണമെന്ന നിർദേശമാണ് ജില്ലാ സെക്രട്ടറിയുടെ ലെറ്റർ പാഡിൽ ഒപ്പോട് കൂടിയ കത്തിലുള്ളത്. സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ടുള്ള കത്ത് താൻ തന്നെയാണ് നൽകിയതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. കത്ത് കൊടുത്തത് വ്യാപാരി വ്യവസായി സമിതിയുടെ സെക്രട്ടറിക്കാണെന്നും ആനാവൂർ നാ​ഗപ്പൻ.

FACSTORY MEDIA

സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് താൽക്കാലിക ഡ്രൈവറെയും ക്ലർക്കിനെയും മാത്രം നിയമിച്ചാൽ മതി എന്നായിരുന്ന കത്തിലുണ്ടായിരുന്നത്. യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്നും ആനാവൂർ നാ​ഗപ്പൻ. ബാബു ജാൻ ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിന്റെചുമതലയുള്ള ആളല്ലെന്നും വ്യപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സംഘമായതിനാലാണ് കത്ത് നൽകിയതെന്നും ആനാവൂർ നാ​ഗപ്പൻ. നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും ആനാവൂർ നാഗപ്പൻ. സഹകരണ സംഘങ്ങൾക്ക് കൂടുതൽ

ബാധ്യത വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയമനം വേണ്ടെന്ന് പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കത്ത് നൽകിയത്. അതിലെന്താണ് തെറ്റെന്ന് മാധ്യമങ്ങളോട് ആനാവൂർ നാ​ഗപ്പൻ. മാധ്യമങ്ങൾ അടുത്ത വിവാദത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിൽ നിയമനത്തിന് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ ജില്ലാ സെക്രട്ടറിക്കുള്ള കത്ത് പുറത്തുവന്നതിൽ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ വിവാദം. ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വ്യാജമാണെന്ന് പാർട്ടി പ്രതികരിച്ചിരുന്നു. മേയറുടെ കത്തിൽ അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in