'പരാമര്‍ശം നാക്കുപിഴ, ഡോക്ടര്‍മാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല'; മാപ്പുപറഞ്ഞ് എ.എന്‍.ഷംസീര്‍

'പരാമര്‍ശം നാക്കുപിഴ, ഡോക്ടര്‍മാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല'; മാപ്പുപറഞ്ഞ് എ.എന്‍.ഷംസീര്‍

ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എ.എന്‍.ഷംസീര്‍ എം.എല്‍.എ. ഐ.എം.എ പ്രതിനിധി ഡോ.സുല്‍ഫി നൂഹിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷംസീര്‍ ഖേദം പ്രകടിപ്പിക്കുന്നത്. കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ സംവാദത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.

എം.ബി.ബി.എസ് ഡോക്ടര്‍മാരെ അപമാനിക്കാനല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്ന് ഷംസീര്‍ പറഞ്ഞു. പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.

എം.ബി.ബി.എസ് ബിരുദം നേടിയ ചിലര്‍ കേരളത്തില്‍ ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പി.ജി ഉണ്ട് എന്ന് തോന്നിപ്പിക്കത്തക്ക വിധത്തില്‍ പ്രാക്ടീസിങ് തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ ഇത് തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്. പക്ഷെ അവതരിപ്പിച്ചപ്പോള്‍ നാക്കുപിഴ സംഭവിച്ചു. വാക്കുകൊണ്ടോ, പ്രവര്‍ത്തികൊണ്ടോ, മനസുകൊണ്ടോ ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്', ഷംസീര്‍ പറഞ്ഞു.

The Cue
www.thecue.in