'ഇത് ജനാധിപത്യത്തെ ഞെരുക്കുന്ന ഉത്തരവ്';ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇത് ജര്‍മനിയല്ലെന്ന് മനസിലാക്കണമെന്ന് കമല്‍ ഹാസന്‍

'ഇത് ജനാധിപത്യത്തെ 
ഞെരുക്കുന്ന ഉത്തരവ്';ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇത് ജര്‍മനിയല്ലെന്ന് മനസിലാക്കണമെന്ന് കമല്‍ ഹാസന്‍

അഴിമതി, ലൈംഗിക പീഡനം, സ്വേച്ഛാധിപതി, അരാജകവാദി, ശകുനി തുടങ്ങി 65 വാക്കുകള്‍ പാര്‍ലമെന്റില്‍ നിരോധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് നടനും സംവിധായകനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. ജനാധിപത്യത്തിനെ വീര്‍പ്പുമുട്ടിക്കുന്ന ഉത്തരവാണിതെന്നും, ഇത് ജര്‍മനിയല്ല എന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

'ഇത് ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വീര്‍പ്പുമുട്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ്. ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ വിശേഷാധികാരമാണ്. അതനുവദിച്ചില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും തയ്യാറല്ലെങ്കില്‍, അതിനര്‍ത്ഥം രാജാക്കന്മാരും മന്ത്രിമാരും വാഴ്ത്തപ്പെടുന്ന ഏകാധിപത്യത്തിലേക്കാണോ നമ്മള്‍ മടങ്ങുന്നതെന്നും കമല്‍ ഹാസന്‍ ചോദിച്ചു.

നാണക്കേട്, വഞ്ചന, ഹിപോക്രസി, അഴിമതി തുടങ്ങിയ 65 വാക്കുകള്‍ എം.പിമാര്‍ക്ക് അവരുടെ പ്രസംഗത്തിനിടയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഇരുസഭകളിലും ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് പ്രതിനിധികളെ പുറത്താക്കുന്നതിലേക്ക് നയിക്കും എന്നുമാണ് ബുക്ക്‌ലെറ്റില്‍ പറയുന്നത്. ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in