ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ അമൃതാനന്ദമയി രാജ്ഭവനില്‍ 

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ അമൃതാനന്ദമയി രാജ്ഭവനില്‍ 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ അമൃതാനന്ദമയി രാജ്ഭവനിലെത്തി. അനുയായികള്‍ക്കൊപ്പമാണ് അവര്‍ എത്തിയത്. ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേര്‍ന്ന് അമൃതാനന്ദമയിയെയും ഒപ്പമുള്ളവരെയും സ്വീകരിച്ചു. ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് അവര്‍ മടങ്ങിയത്. കൂടിക്കാഴ്ചയുടെ വിവരം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ചിത്രങ്ങള്‍ സഹിതം ഗവര്‍ണര്‍ തന്നെ പുറത്തുവിടുകയായിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലായിരുന്നു സന്ദര്‍ശനമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.