'ഭീകരവാദം പൊറുക്കില്ല', സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്ന് അമിത് ഷാ; പാക്കിസ്ഥാന് താക്കീത്

'ഭീകരവാദം പൊറുക്കില്ല', സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്ന് അമിത് ഷാ; പാക്കിസ്ഥാന് താക്കീത്

Published on

പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തികള്‍ കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ, വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്നും പറഞ്ഞു. ഗോവയില്‍ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

'ഞങ്ങള്‍ ആക്രമണങ്ങള്‍ സഹിക്കില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെളിയിച്ചു, നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നലാക്രമണങ്ങള്‍ക്ക് മടിക്കില്ല', അമിത് ഷാ വ്യക്തമാക്കി. ജമ്മു-കാശ്മീരില്‍ ഭീകരര്‍ നിയന്ത്രണരേഖ ലംഘിക്കുകയും, ഏറ്റുമുട്ടലില്‍ ഒരു മലയാളി അടക്കം അഞ്ച് സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തിതതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെയും കീഴിലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ആര്‍ക്കും തടസ്സപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നല്‍കാന്‍ കഴിഞ്ഞു. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in