ട്രംപോ ബൈഡനോ? ആകാംക്ഷയില്‍ ലോകം, ആദ്യഫലസൂചനകള്‍ രാവിലെയോടെ

ട്രംപോ ബൈഡനോ? ആകാംക്ഷയില്‍ ലോകം, ആദ്യഫലസൂചനകള്‍ രാവിലെയോടെ

അമേരിക്കയില്‍ ഔദ്യോഗിക വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വൈറ്റ് ഹൗസ് ആര് പിടിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ജോ ബൈഡനും മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് വിജയിയാകുമെന്നതിന്റെ ആദ്യ ഫലസൂചനകള്‍ രാവിലെയോടെ ലഭിച്ചുതുടങ്ങും.

തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെ എണ്ണിതീരേണ്ടതുള്ളതിനാല്‍ അന്തിമ ഫലം പുരത്തുവരാന്‍ ദിവസങ്ങളെടുത്തേക്കും. 10 കോടിയോളം ആളുകള്‍ ഔദ്യോഗിക വോട്ടെടുപ്പിന് മുമ്പ് തന്നെ വോട്ട് ചെയ്തിരുന്നു. 3ന് ശേഷവും ചില സംസ്ഥാനങ്ങള്‍ വോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അന്തിമഫലം പുറത്ത് വരാന്‍ ദിവസങ്ങളെടുക്കുന്നത്.

ഇന്ത്യന്‍ വംശജയായ കമലഹാരിസാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, നിലവിലെ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

ഫലസൂചനകള്‍ പുറത്ത് വരുന്നതിന് മുന്നോടിയായി അമേരിക്ക അതീവ സുരക്ഷയിലാണ്. സംഘര്‍ഷാവസ്ഥയുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ന്യൂയോര്‍ക്ക് പോലെയുള്ള നഗരങ്ങളില്‍ കടകളും സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. വൈറ്റ് ഹൗസിന് ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തില്‍ വേലി സ്ഥാപിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫ്‌ളോറിഡ ഉള്‍പ്പടെയുള്ള നിര്‍ണായക സംസ്ഥാനങ്ങളിലെ വോട്ടിങ് സംബന്ധിച്ചോ വോട്ടെണ്ണല്‍ സംബന്ധിച്ചോ പരാതിയുമായി പാര്‍ട്ടികള്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്.

American President Election Updates

Related Stories

No stories found.
logo
The Cue
www.thecue.in