ബൈഡന്‍ വിജയത്തിനരികെ, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ട്രംപ്; അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം

ബൈഡന്‍ വിജയത്തിനരികെ, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ട്രംപ്; അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. 538 ഇലക്ട്രല്‍ കോളേജ് വോട്ടുകളില്‍ 264 വോട്ടുകളാണ് ബൈഡന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടാനായിരിക്കുന്നത്. 270 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.

സ്വിങ് സ്റ്റേറ്റുകളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നൊവാഡയില്‍ ജോ ബൈഡന്റെ ഭൂരിപക്ഷവും വര്‍ധിക്കുകയുമാണ്. 6 ഇലക്ട്രല്‍ കോളേജ് വോട്ടുകളുള്ള നൊവാഡയില്‍ മാത്രം വിജയിച്ചാലും അമേരിക്കയുടെ അടുത്ത പ്രസിഡന്റാകാന്‍ ജോ ബൈഡന് സാധിക്കും.

പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, നൊവാഡ, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ നൊവാഡയൊഴികെയുള്ള സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. എന്നാല്‍ ഇവിടങ്ങളില്‍ എല്ലാം വിജയിച്ചാലും ട്രംപിന് വിജയിക്കാനാകില്ല എന്നതാണ് ശ്രദ്ധേയം.

അതേസമയം തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകള്‍ക്കെതിരെയും വോട്ടണ്ണലിനെതിരെയും ട്രംപ് ആഞ്ഞടിക്കുന്നുണ്ട്. വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നും, പെന്‍സില്‍വാനിയയില്‍ വലിയ നിയമവിജയമുണ്ടായതായും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ബൈഡന്‍ വിജയം നേടിയ സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ട്രംപിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടത്തി. ഒറിഗണിലെ പോര്‍ട്‌ലന്‍ഡില്‍ പ്രതിഷേധം അക്രമാസക്തമായി. ട്രംപ് അനുകൂലികളും ക്രമക്കേട് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലും റിപ്പബ്ലിക്കന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. അതേസമയം അവസാന വോട്ടും എണ്ണണം എന്ന മുദ്രാവാക്യവുമായാണ് ബൈഡന്‍ അനുകൂലികള്‍ രംഗത്തെത്തിയത്.

American President Election Counting Updates

Related Stories

No stories found.
logo
The Cue
www.thecue.in