സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി; മന്ത്രിസഭാ അംഗീകാരം

സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി; മന്ത്രിസഭാ അംഗീകാരം

സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

2011ലെ പൊലീസ് ആക്ടിലാകും ഭേദഗതി കൊണ്ടുവരിക. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A, 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂട്യൂബ് ചാനലില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ ചെയ്ത വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് വിവാദമായിരുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാതിരുന്നതോടെയായിരുന്നു ഇവര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in