10000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

10000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

കമ്പിനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനൊരുങ്ങി ആമസോണ്‍. ഈ ആഴ്ച്ച 10000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പിനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തിനാണ് തൊഴില്‍ നഷ്ടമാകുന്നത്. ഡിവൈസ് ഓര്‍ഗനൈസേഷന്‍, റീട്ടെയില്‍ ഡിവിഷന്‍, എച്ച്.ആര്‍ വിഭാഗം എന്നിവിടങ്ങളിലാണ് പിരിച്ചുവിടല്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത യൂണിറ്റുകളില്‍ പിരിച്ചുവിടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പിനിക്ക് യോജിക്കാത്തവരോട് മറ്റവസരങ്ങള്‍ കണ്ടെത്താന്‍ ആമസോണ്‍ പറഞ്ഞിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജസ്സി, 'അലക്‌സ' ഡിപ്പാര്‍ട്ട്‌മെന്റിനെ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അലക്‌സ ലാഭത്തിലലെന്നും പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും ഉയര്‍ന്ന വില്‍പ്പന സൃഷ്ടിക്കാന്‍ കഴിയുന്ന സമയമായിരുന്നിട്ടും വളര്‍ച്ച മന്ദഗതിയിലായിരുന്നു എന്ന് കമ്പിനി പറഞ്ഞിരുന്നു. ആമസോണിന്റെ വളര്‍ച്ച രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്വിറ്ററും മെറ്റയും ജീവനക്കാരുടെ എണ്ണം കുറച്ചതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ മുന്നറിയിപ്പുമായി ആമസോണ്‍ രംഗത്ത് വന്നിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in