യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈര്‍ ജയിലില്‍ തുടരും. ഈ കേസില്‍ കൂടി ജാമ്യം നേടിയാല്‍ മാത്രമേ സുബൈറിന് ജയില്‍ മോചിതനാകാന്‍ സാധിക്കൂ.

ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കൂടി ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നു.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ നേരത്തെ ചുമത്തിയിരുന്നത്. സുബൈര്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു എന്ന് കാണിച്ചാണ് തെളിവ് നശിപ്പിക്കല്‍ എന്ന ഗുരുതരമായ വകുപ്പ് കൂടി ഡല്‍ഹി പൊലീസ് സുബൈറിനെതിരെ ചുമത്തിയത്.

അതേസമയം ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു എന്ന കാരണം കൊണ്ട് തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റം സുബൈറിനെതിരെ ചുമത്താന്‍ സാധിക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന് നോക്കേണ്ടി വരുമെന്നതുകൊണ്ട് ഒരു വ്യക്തി തന്റെ എല്ലാ വിവരങ്ങളും സൂക്ഷിച്ച് വെക്കണമെന്ന് എങ്ങനെ പൊലീസിന് പറയാന്‍ കഴിയുമെന്നും അഭിഭാഷകര്‍ ചോദിക്കുന്നു. സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in