'ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും'; ഭഗവത്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഹര്‍ജി തള്ളി

'ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും'; ഭഗവത്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഹര്‍ജി തള്ളി

ഭഗവത്ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്നയാളാണ് ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.സമൂഹത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഭഗവദ്ഗീത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഹര്‍ജിയിലെ ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതുമാണെന്ന് നിരീക്ഷിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബന്ധപ്പെട്ട ബോര്‍ഡിനെയോ സര്‍വകലാശാലകളെയോ ആണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലാവണ്യ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Allahabad High Court Junks Plea Seeking inclusion of Bhagavad Gita in school Curriculam

Related Stories

No stories found.
logo
The Cue
www.thecue.in