'ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണം, തടവ് നിയമവിരുദ്ധം'; ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന് കോടതി

'ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണം, തടവ് നിയമവിരുദ്ധം'; ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന് കോടതി

ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന്‌ നിരീക്ഷിച്ച കോടതി അദ്ദേഹത്തിനുമേല്‍ ചുമത്തിയ വകുപ്പുകള്‍ നീക്കി. തടവ് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേട്ടയാടിയത്. 2019 ഡിസംബര്‍ 10 നായിരുന്നു പ്രസംഗം. തുടര്‍ന്ന് ജനുവരിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഫെബ്രുവരി 13 ന് അദ്ദേഹത്തിനുമേല്‍ ദേശീയസുരക്ഷാ നിയമം ചുമത്തി. കോടതി ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാതിരിക്കാനായിരുന്നു ഇത്.

'ഡോ. കഫീല്‍ഖാനെ ഉടന്‍ മോചിപ്പിക്കണം, തടവ് നിയമവിരുദ്ധം'; ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന് കോടതി
സംഘ്പരിവാര്‍ ചാനലിലെ ഇസ്ലാം വിരുദ്ധ പരിപാടിക്ക് പിന്‍തുണ ; അമുലിനെതിരെ ബഹിഷ്‌കരണാഹ്വാനം

ജാമ്യം ലഭിച്ചാല്‍ എന്‍എസ്എ ചുമത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇത് നിലനില്‍ക്കെയായിരുന്നു യുപി പൊലീസിന്റെ നടപടി. എന്‍എസ്എ ചുമത്തിയാല്‍ ഒരു വര്‍ഷം വരെ ജാമ്യം നല്‍കാതെ തടവില്‍ സൂക്ഷിക്കാനാകും. തുടര്‍ന്ന് ഓഗസ്റ്റ് 16 ന് ഇദ്ദേഹത്തിന്റെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി അലിഗഡ് ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലിലാണ് അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ദേശീയ സുരക്ഷാ നിയമം നിലനില്‍ക്കില്ലെന്നും തടവ് നിയമവിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കയത്. ഐപിസി 153 എ വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിന്നീട് 153 ബി, 505 (2) എന്നീ വകുപ്പുകളും ചുമത്തി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്‌ വിരുദ്ധമായിപ്രവര്‍ത്തിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും വളര്‍ത്തല്‍ തുടങ്ങിയവയാണ് ആരോപിച്ചത്. ഇത്തരത്തില്‍ എന്‍എസ്എ കൂടി ചേര്‍ക്കുകയായിരുന്നു. 2017 ഓഗസ്റ്റില്‍ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ അഭാവം മൂലം 60 കുട്ടികള്‍ മരിച്ചപ്പോഴാണ് ഡോ. കഫീല്‍ ഖാന്‍ ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. സ്വന്തം ഇടപെടലില്‍ ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച് അദ്ദേഹം നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ വ്യാജ കുറ്റങ്ങള്‍ ചുമത്തി യുപി പൊലീസ് അനധികൃതമായി ജയിലിലടച്ചു. ജാമ്യം നിഷേധിക്കപ്പെട്ട് 9 മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു. പ്രസ്തുത കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് പിന്നീട് തെളിയുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in