'മങ്കിപോക്‌സ് കൂടുതലും സ്വവര്‍ഗാനുരാഗികളില്‍', ആലപ്പുഴയില്‍ ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം

'മങ്കിപോക്‌സ് കൂടുതലും സ്വവര്‍ഗാനുരാഗികളില്‍', ആലപ്പുഴയില്‍ ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം

ആലപ്പുഴയില്‍ ക്വീര്‍ വിഭാഗങ്ങള്‍ക്കതിരെ വ്യാപക പോസ്റ്ററുകള്‍. ഏറ്റവും പുതിയ പകര്‍ച്ചവ്യാധിയായ മങ്കിപോക്‌സ് സ്വവര്‍ഗാനുരാഗികളിലാണ്, സ്വവര്‍ഗാനുരാഗം വൈകൃതമാണ് തുടങ്ങിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.

പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് ആരാണെന്ന് സംബന്ധിച്ച് വിവരമില്ല. വ്യക്തികളുടേയോ സംഘടനകളുടേയോ പേരുകളില്ലാതെയാണ് പോസ്റ്ററുകള്‍.

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. പ്രൈഡ് അവയര്‍നെസ് ക്യാമ്പയിന്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായാണ് പോസ്റ്ററുകള്‍.

ആലപ്പുഴ ടൗണിലുള്ള ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായി സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ഹാളിന്റെ മതിലുകളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

മഴവില്ലിനെ അപഹരിക്കുന്നത് നിര്‍ത്തണം. #protectfamilyvalues എന്ന ഹാഷ്ടാഗ് തുടങ്ങിയവ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ലൈംഗിക രോഗങ്ങള്‍ സ്വവര്‍ഗ അനുരാഗികളിലാണ്. വൈകൃതങ്ങളില്‍ നിന്നും കുടുംബങ്ങളെ സംരക്ഷിക്കൂ തുടങ്ങിയ പ്രചാരണങ്ങളാണ് പോസ്റ്ററിലുള്ളത്.

സ്വവര്‍ഗാനുരാഗികളിലാണ് മങ്കിപോക്‌സ് വ്യപകമായി പ്രചരിക്കുന്നത് എന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ വന്നിരുന്നു.

ഗേ, ബൈസെക്ഷ്വല്‍ എന്നിവരിലൂടെയാണ് രോഗം പകരുന്നതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in