അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു

ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകയെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു. അല്‍ ജസീറയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു ആഖിലയാണ് കൊല്ലപ്പെട്ടത്. മുഖത്താണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

ജെനിന്‍ നഗരത്തിലെ ഇസ്രായേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന്‍ അബു ആഖിലയെ സൈന്യം കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വ്യക്തമല്ലെന്നും, എന്നാല്‍ ഷിറീന്‍ അബു ആഖിലയുടെ തലക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങളുണ്ടെന്നും അല്‍ജസീറ വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മറ്റൊരു മാധ്യമപ്രവര്‍ത്തകനും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അല്‍-ഖുദ്‌സ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അലി സമൗദിക്കാണ് വെടിയേറ്റത്. ഇദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.