മനേക ഗാന്ധി വസ്തുതകള്‍ മനസിലാക്കുന്നില്ല; കാട്ടു പന്നിയെ വെടിവെക്കാനുള്ള ഉത്തരവില്‍ എ.കെ ശശീന്ദ്രന്‍

മനേക ഗാന്ധി വസ്തുതകള്‍ മനസിലാക്കുന്നില്ല; കാട്ടു പന്നിയെ വെടിവെക്കാനുള്ള ഉത്തരവില്‍ എ.കെ ശശീന്ദ്രന്‍

കാട്ടുപന്നികളെ വെടിവെക്കാനുള്ള കേരള സര്‍ക്കാര്‍ അനുമതിയില്‍ മനേകാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വസ്തുത മനസിലാക്കാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രന്‍ വിമര്‍ശിച്ചു.

കേന്ദ്ര നിയമം 11 ബി പ്രകാരം സംസ്ഥാനത്തിന് നടപടിക്ക് അധികാരമുണ്ട്. വന്യ മൃഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം വനംവകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്കാണുള്ളത്. ഗ്രാമപഞ്ചായത്ത് തലവന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അത് ഡെലഗേറ്റ് ചെയ്യുകയായിരുന്നു. മനേക ഗാന്ധി വസ്തുതകള്‍ മനസിലാക്കുന്നില്ലെന്നും എ.കെ ശശീന്ദ്രന്‍.

കാട്ടു പന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ മനേക ഗാന്ധി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ തീരുമാനം ശാസ്ത്രീയ അടിത്തറയില്ലാത്തത് എന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വനംവകുപ്പിന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in