'ആ പൂതി കയ്യില്‍ വച്ചാല്‍ മതി', ബെന്നി ബഹനാനും നിയമസഭ ലക്ഷ്യമിട്ട എംപിമാര്‍ക്കുമെതിരെ അജയ് തറയില്‍

'ആ പൂതി കയ്യില്‍ വച്ചാല്‍ മതി', ബെന്നി ബഹനാനും നിയമസഭ ലക്ഷ്യമിട്ട എംപിമാര്‍ക്കുമെതിരെ അജയ് തറയില്‍

ബെന്നി ബഹന്നാന്‍ പത്രസമ്മേളനം നടത്തി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. പാര്‍ലമെന്റ് മെമ്പറായിരുന്നുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതെങ്കിലും എംപിക്ക് മോഹമുണ്ടെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നും അജയ് തറയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബെന്നി ബഹന്നാന്റെ രാജി പ്രഖ്യാപനത്തോട് കൂടിയാണ്, ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ ശക്തമായി വന്ന മാധ്യമ ശ്രദ്ധ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. 'ഇവര്‍ക്കൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയത് കൊണ്ടാണല്ലോ, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ലാത്ത വിറക് വെട്ടികളും, വെള്ളം കോരികളുമായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവേദ വര്‍ധിപ്പിച്ച് കൊണ്ട്, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ഇങ്ങനെ ചെയ്യുന്നത്. ഇത് പാര്‍ട്ടിയോടുള്ള വഞ്ചനയാണ്'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഏതെങ്കിലും എംപിക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹമുണ്ടെങ്കില്‍, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പും നടത്തക്ക രീതിയില്‍ അവര്‍ രാജിവെച്ചാല്‍ വേണ്ട രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും. അല്ലാതെ പാര്‍ലമെന്റ് മെമ്പറായിരുന്ന് കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന പൂതി കയ്യില്‍ വച്ചാല്‍ മതി', അജയ് തറയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in