ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; നാടിന്റെ പ്രശ്‌നം തരണം ചെയ്യാന്‍ മുന്നോട്ട് തന്നെ പോകുമെന്ന് ഐഷ

ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; നാടിന്റെ പ്രശ്‌നം തരണം ചെയ്യാന്‍ മുന്നോട്ട് തന്നെ പോകുമെന്ന് ഐഷ
Published on

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള ചലചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതെതിരെ ബയോവെപ്പണ്‍ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ലക്ഷദ്വീപ് ബിജെപി ഘടകത്തിന്റെ പരാതിയില്‍ കവരത്തി പൊലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ഐഷയ്ക്ക് അനുകൂല വിധി വന്നിരിക്കുന്നത്.

വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ പ്രതികരിച്ചു. തൊട്ടടുത്ത ദിവസം തന്നെ പരാമര്‍ശം തിരുത്തിയെന്നും, ഇത്തരം സംഭവങ്ങളില്‍ ഇങ്ങനെയുള്ള നടപടികളുമായി ആളുകള്‍ മുന്നോട്ട് പോകരുതെന്നാണ് ആഗ്രഹമെന്നും ഐഷ പറഞ്ഞു.

കഴിഞ്ഞ ദിവസം ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്റെ നാടിന്റെ പ്രശ്‌നം തരണം ചെയ്യാനാണ് ഞാന്‍ ഇറങ്ങിയതെന്നും മുന്നോട്ട് തന്നെ പോകുമെന്നും വിധിക്ക് പിന്നാലെ ഐഷ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in