'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന

'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന

ഫേസ്ബുക്കില്‍ നോര്‍മന്‍ വിന്‍സന്റ് പീലിന്റെ വരികള്‍ കുറിച്ച് ഐഷ സുല്‍ത്താന. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്രതികരിച്ചതിന് ഐഷക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു.

''മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക ബാക്കിയെല്ലാം പിന്നെ അനുഗമിച്ചുകൊള്ളുമെന്ന് ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. നല്ല കാര്യങ്ങള്‍ വരാനിരിക്കുന്നു, മുന്നോട്ട് എന്നും ഐഷ.

'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന
പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ലക്ഷദ്വീപിൽ; കരിദിനം ആചരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം

മീഡിയ വണ്‍ ചാനല്‍ പ്രഫുല്‍ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനാണ് ഐഷക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്

മതപ്രഭാഷകനും പ്രചോദകചിന്തകനുമായ നോര്‍മന്‍ വിന്‍സന്റ് പീലിന്റെ വരികള്‍ ഐഷ സുല്‍ത്താന ഉദ്ധരിച്ചിരിക്കുന്നത്.

1898 മെയ് 31-ന് അമേരിക്കയിലെ ഒഹിയോയില്‍ ജനിച്ച നോര്‍മന്‍ വിന്‍സന്റ് പീല്‍ ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍, ടെലിവിഷന്‍-റേഡിയോ പ്രക്ഷേപണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയിലൂടെ അറിയപ്പെട്ട വ്യക്തിയാണ്.ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്, ദ ആര്‍ട്ട് ഓഫ് ലിവിങ്, യൂ കാന്‍ വിന്‍, എ ഗൈഡ് ഫോര്‍ കോണ്‍ഫിഡന്റ് ലിവിങ്, ദിസ് ഇന്‍ക്രഡിബിള്‍ സെഞ്ച്വറി എന്നിവയടക്കം നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന
ലക്ഷ ദ്വീപിനെ ഞങ്ങൾ മലയാളികൾ ചേർത്ത്‌ നിർത്തും

ഈ മാസം 20ന് ലക്ഷദ്വീപിലെത്തി പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചത് ദ്വീപില്‍ ലോക്ക് ചെയ്യാനെന്ന് ഐഷ സുല്‍ത്താന. പിന്നെ കേരളത്തിലേക്ക് വരാന്‍ സാധിക്കില്ലെന്നും ഐഷ. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ എന്നും ഐഷ സുല്‍ത്താന.റിപ്പോര്‍ട്ടര്‍ ടിവിയിലാണ് ഐഷയുടെ പ്രതികരണം.

ഐഷ സുല്‍ത്താനയുടെ പ്രതികരണം

20ാം തീയതി ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. എന്നെ അവര്‍ അവിടെ തന്നെ ലോക്ക് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ആവശ്യവും അതാണ്. പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, കേസ് കഴിയാതെ. ജയിലില്‍ ഇട്ടില്ലെങ്കിലും ദ്വീപിന് വിട്ട് പോകാന്‍ അനുമതിയുണ്ടാവില്ല. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ.

ആയിഷയെ പോടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം. അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലീയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല. അതുകൊണ്ടാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് അവര്‍ക്ക് അറിയാം.'

'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന
ദ്വീപില്‍ ലോക്ക് ചെയ്യും, പിന്നെ കേരളത്തിലേക്ക് വരാനാകില്ല; അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ കൊണ്ടെത്തിച്ചതെന്ന് ഐഷ സുല്‍ത്താന
'മതിലിനു മുകളില്‍ കൂടി നിങ്ങളുടെ ഹൃദയം എറിയുക',മുന്നോട്ടെന്ന് ഐഷ സുല്‍ത്താന
അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുമ്പോള്‍ ഞാന്‍ ആ മണ്ണിനായി പൊരുതും, രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താന

Related Stories

No stories found.
logo
The Cue
www.thecue.in