ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്തുന്നു; കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ച് എയര്‍ ഇന്ത്യ

ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്തുന്നു; കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ച് എയര്‍ ഇന്ത്യ

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്താന്‍ എയര്‍ ഇന്ത്യ. സെപ്തംബര്‍ 17 മുതല്‍ നല്‍കി വരുന്ന ചികിത്സാ സഹായം നിര്‍ത്തുകയാണെന്ന് എയര്‍ ഇന്ത്യ പരിക്കേറ്റവര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പരിക്കറ്റവരില്‍ 84 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ഇത് സ്വാഭാവിക നടപടിയാണെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപടകത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ 165 പേരില്‍ 81 പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറുന്ന കാര്യത്തിലാണ് ഇതുവരെ അന്തിമ തീരുമാനമായത്. ബാക്കിയുള്ളവരുമായി കമ്പനി ചര്‍ച്ച തുടരുകയാണ്. ഇവരില്‍ പലര്‍ക്കും ഭീമമായ തുകയാണ് മാസംതോറും ചികിത്സാ ചെലവ് വരുന്നത്.

ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്തുന്നു; കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ച് എയര്‍ ഇന്ത്യ
എം.ടിയുടെ രചനയില്‍ പ്രിയദര്‍ശന്‍, ബിജു മേനോന്‍ നായകന്‍

പരിക്കേറ്റവരില്‍ പലര്‍ക്കും ജോലി പോലുമില്ലാത്ത സാഹചര്യത്തില്‍ ചികിത്സ മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്. അതേസമയം അപകടത്തില്‍ മരിച്ച ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങള്‍ക്ക് മുമ്പേ തന്നെ ഓഫര്‍ ലെറ്റര്‍ അയച്ചതാണെന്നാണ് കമ്പനി പറയുന്നത്. ഓഫര്‍ സ്വീകരിക്കുന്നവര്‍ക്കെല്ലാം പൂര്‍ണ നഷ്ടപരിഹാരതുക ഉടന്‍ കൈമാറുമെന്നും വിമാനക്കമ്പനി അറിയിച്ചു.

അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി മാത്രം ഇതുവരെ ചെലവായി. ഈ തുക നഷ്ടപരിഹാരതുകയില്‍ നിന്ന് കുറയ്ക്കില്ല. ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in