വില്‍പ്പന പൂര്‍ത്തിയായി; എയര്‍ ഇന്ത്യ തിരിച്ചെത്തിയതിന്റെ സന്തോഷമറിയിച്ച് ആദ്യ യാത്രയില്‍ ടാറ്റയുടെ കോക്ക്പിറ്റ് അനൗണ്‍സ്‌മെന്റ്

വില്‍പ്പന പൂര്‍ത്തിയായി; എയര്‍ ഇന്ത്യ തിരിച്ചെത്തിയതിന്റെ സന്തോഷമറിയിച്ച് ആദ്യ യാത്രയില്‍ ടാറ്റയുടെ കോക്ക്പിറ്റ് അനൗണ്‍സ്‌മെന്റ്

എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് വിറ്റതിന് ശേഷമുള്ള ആദ്യ യാത്ര ഇന്ന്. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ ദശാബ്ദങ്ങള്‍ക്ക് ശേഷം ടാറ്റ ഗ്രൂപ്പിന്റെ കൈവശമെത്തിയതിന്റെ ആഹ്‌ളാദം കൂടി പങ്കുവെച്ചായിരുന്നു എയര്‍ ഇന്ത്യയുടെ കോക്ക്പിറ്റ് ക്ര്യൂ വെല്‍ക്കം അനൗണ്‍സ്‌മെന്റ്.

''ചരിത്രപരമായ യാത്രയിലേക്ക് സ്വാഗതം, ഇന്ന് പുതിയൊരു സുദിനമാണ്. ഇന്ന് എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി, ഏഴ് ദശാബ്ദങ്ങള്‍ക്ക് ശേഷം,'' എയര്‍ ഇന്ത്യയുടെ കോക്ക്പിറ്റ് അനൗണ്‍സ്‌മെന്റില്‍ പറഞ്ഞു.

ഇതുവരെ പൊതുമേഖല സ്ഥാപനത്തിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യ ഇനിമുതല്‍ ടാറ്റ സണ്‍സിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റേതാണ്. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷമാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ആസ്ഥാനത്ത് എത്തിയത്.

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയര്‍ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in